കോട്ടയത്ത് പനിയ്ക്ക് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ അനാസ്ഥയെന്ന ആരോപണവുമായി കുടുംബം.
Kerala Lottery Result 18.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Result 18.6.2023 (Out), Akshaya AK604 Winners(ഇവിടെ ക്ലിക്ക് ചെയ്യുക) ![]()
കോട്ടയം മണർകാട് സ്വദേശിയായ ജോഷ് എബി എന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് കോട്ടയം മെഡിക്കൽ കോളജിൻറെ ഭാഗമായ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മണർകാട് പത്താഴക്കുഴി സ്വദേശിയായ എബിയുടെയും ജോൻസിയുടെയും മകനാണ് ജോഷ്. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.
മെയ് 11 നാണ് ജോഷിനെ പനിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൻറെ ഭാഗമായ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പോസ്റ്റ് കോവിഡ് മിസ്കോ കാവസാക്കി രോഗമാകാം കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സ.
ഈ മരുന്ന് കുത്തിവച്ചാൽ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു.
കുഞ്ഞ് അസാധാരണമായ വിധം ശ്വാസമെടുക്കുന്നത് കണ്ട് മുറിയിലുണ്ടായിരുന്ന കുഞ്ഞിൻറെ അമ്മയുടെ മാതാപിതാക്കൾ ബഹളം വച്ചപ്പോൾ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്ടർമാരും നഴ്സുമാരും കുഞ്ഞിൻറെ ആരോഗ്യനില മോശമായെന്നറിഞ്ഞതെന്നും കുടുംബം ആരോപിച്ചു.
എന്നാൽ കുട്ടിക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നെന്നും ആശുപത്രിയിൽ ഒരു വിധത്തിലുളള ചികിത്സാപിഴവും ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

.jpeg)



