ഈരാറ്റുപേട്ട കളത്തുകടവിന് സമീപം വെട്ടിപ്പറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു.എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്.ലിജോയുടെ മാതൃ സഹോദരൻ മുതുകാട്ടിൽ ജോസ് കുഞ്ഞ് എന്ന് ജോസിനെ സംഭവത്തിൽ പോലീസ് പിടികൂടി.വെട്ടിപ്പറമ്പിൽ വെച്ച് ഇരുവരും വാക്ക് തർക്കത്തിൽ ഏർപെടുകയും ജോസ് ലിജോയെ കുത്തുകയുമായിരുന്നു.
സംഭവത്തിൽ ജോസിന്റെ മകൻ സെബാസ്റ്റ്യനും പരിക്കുണ്ട്.കുടുബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ ആണ്.
ജോസിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ആണ് ഇരുവരും.കുത്തിയശേഷം കത്തിയുമായി നടന്നു പോയ ജോസിനെ ഈരാറ്റുപേട്ട പോലിസ് പീടികൂടുകയായിരുന്നു.




