കെഎസ്ആർടിസിയുടെ യാത്രാ ഫ്യൂവൽസ് പൊൻകുന്നത്ത് തിങ്കളാഴ്ച ഗതാഗതി മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
Read: drops tech pink whatsapp:പിങ്ക് വാട്ട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്തോ? എങ്കിൽ സൂക്ഷിക്കണം
പൊതുജനങ്ങൾക്കും ഇവിടെനിന്ന് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാം. കോട്ടയം ജില്ലയിലെ ആദ്യത്തെ ഔട്ട്‌ലെറ്റ് ആണിത്. പാല പൊൻകുന്നം റോഡിൽ കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് ചേർന്നാണ് പുതിയ ഔട്ട്ലെറ്റ്.
പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമേ ഹരിത ഇന്ധനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഔട്ട്ലെറ്റ് വഴി ലഭ്യമാകും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും കെഎസ്ആർടിസിയുടെയും സംയുക്ത സംരംഭമാണ് യാത്ര ഫ്യൂവൽസ്.




