കൊഴുവനാലില്‍ മകന്റെ ബൈക്കിന് പിന്നില്‍ നിന്നും റോഡില്‍ തലയടിച്ച് വീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഐക്കരയില്‍ ബിന്ദു(48) ആണ് മരണമടഞ്ഞത്. കൊഴുവനാല്‍ ടൗണിന് സമീപം വച്ച് തെരുവുനായ കുറുകെ ചാടിയപ്പോള്‍ മകന്‍ അശ്വിന്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നിലിരുന്ന ബിന്ദു നിലതെറ്റി റോഡില്‍ വീഴുകയായിരുന്നു.
തലയടിച്ചു വീണ ബിന്ദുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
.jpeg)



