മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി അന്വേഷിച്ചെത്തിയ കായംകുളം പൊലീസ് വിവാഹ സമയത്ത് ക്ഷേത്ര പരിസരത്ത് നിന്ന് വധുവിനെ ബലമായി കൂട്ടിക്കൊണ്ടുപോയി.
Kerala Lottery Result 18.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Result 18.6.2023 (Out), Akshaya AK604 Winners(ഇവിടെ ക്ലിക്ക് ചെയ്യുക) ![]()
ഇന്നലെ വൈകിട്ട് നാലോടെ കോവളം കെ എസ് റോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ യുവാവിന്റെ പിതാവ് കോവളം പൊലീസിൽ പരാതി നൽകി.
ഒടുവിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം യുവതിയെ യുവാവിനൊപ്പം വിട്ടു.16ന് കോവളത്തുള്ള അഖിലിനൊപ്പം ഇറങ്ങിവന്ന കായംകുളം സ്വദേശിയായ ആൽഫിയയെ പിന്തുടർന്ന് ബന്ധുക്കൾ കോവളത്തെത്തിയിരുന്നു.
അന്ന് പൊലീസ് സാന്നിധ്യത്തിൽ യുവതിയുടെ ഇഷ്ടാനുസരണം കഴിയാൻ തീരുമാനിക്കുകയും ബന്ധുക്കൾ പിന്തിരിയുകയും ചെയ്തുവെന്ന് യുവാവിന്റെ പിതാവ് നൽകിയ പരാതിയിലുണ്ട്.
എന്നാൽ യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് കായംകുളം പൊലീസ് വീണ്ടും കോവളത്തെത്തിയത്.വൈകിട്ട് 4ന് വിവാഹം നടക്കുന്ന ക്ഷേത്രവളപ്പിൽ കടന്നാണ് കായംകുളം പൊലീസ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്.
പെൺകുട്ടിയെ കൊണ്ടുപോയതിന് പിന്നാലെ യുവാവും ബന്ധുക്കളും കായംകുളത്തെത്തി. വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്ര പരിസരത്ത് നിന്ന് പൊലീസ് ബലം പ്രയോഗിച്ച് ആൽഫിയയെ കൊണ്ടുപോയത്. പിന്നീട് കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചു.
ഈ സമയം അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇത് മജിസ്ട്രേറ്റ് അനുവദിക്കുകയായിരുന്നു. രാത്രി 11ഓടെ പൊലീസ് സംരക്ഷണത്തിൽ യുവാവിനൊപ്പം വിടുകയായിരുന്നു.സമൂഹമാധ്യമങ്ങളിലൂടെയാണ് അഖിലും ആൽഫിയയും തമ്മിൽ പരിചയപ്പെട്ടത്.





