വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ വാർത്താകുറിപ്പിൽ പറഞ്ഞു.
Kerala Lottery Result Today 10.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Today Result 10.6.2023 (Out), Karunya KR605 Winners(ഇവിടെ ക്ലിക്ക് ചെയ്യുക)
കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ കെഎസ്‌യു നേതാവ്, ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാട്ടി.
മാധ്യമപ്രവർത്തനങ്ങൾക്ക് മേലുള്ള അതിക്രമങ്ങൾക്കും ഫാസിസ്റ്റ് നടപടികൾക്കും എതിരെ ഓൾ കേരള ഓൺലൈൻ മീഡിയ അസോസിയേഷൻ(AKMA) സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. സമൂഹത്തിന്റെ സ്പന്ദനങ്ങളെ, അഴിമതികളെ, വിമർശനങ്ങളെ, കൃത്യതയോടുകൂടി ജനങ്ങളിൽ എത്തിക്കുന്ന ജനാധിപത്യത്തെ വിശ്വസിക്കുന്ന മാധ്യമപ്രവർത്തനങ്ങളെ, മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തെ, അടിച്ചമർത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു.
ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവർത്തകർ നീങ്ങുമെന്നും യൂണിയൻ അറിയിച്ചു.
മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഗൂഢാലോചന കുറ്റം ആരോപിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. എസ്എഫ്ഐ മുൻനേതാവായിരുന്ന കെ വിദ്യയുടെ വ്യാജരേഖാ കേസ് വിവരം റിപ്പോർട്ട് ചെയ്യാനാണ് അഖില നന്ദകുമാർ മഹാരാജാസ് കോളേജിൽ എത്തിയത്.
Join: വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി ![]()
കേസിൽ അന്വേഷണം തുടങ്ങിയിട്ടും പൊലീസ് എഫ്ഐആർ പുറത്തുവിട്ടില്ല. പ്രിൻസിപ്പലടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്.




