യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു. റാന്നി കീക്കൊഴൂരിലാണ് സംഭവം. രജിത (28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുൻ പരിചയക്കാരൻ അതുല്‍ സത്യൻ എന്നയാളാണ് യുവതിയെ വെട്ടി കൊലപ്പെടുത്തിയത്.
Kerala Lottery Result Today 25.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Today Result 25.6.2023 (Out), Akshaya AK605 Winners(ഇവിടെ ക്ലിക്ക് ചെയ്യുക) ![]()
അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ, അമ്മ, അനുജത്തി തുടങ്ങിയവര്‍ക്കും വെട്ടേറ്റു. രജിതയുടെ അച്ഛന്‍ രാജു(60), അമ്മ ഗീത(51), സഹോദരി അമൃത(18) തുടങ്ങിയവര്‍ക്കാണ് വെട്ടേറ്റത്.
ഇതില്‍ രാജുവിന്റെ നില ഗുരുതരമാണ്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജുവിന് അടിയന്തര ശസ്ത്രക്രിയ നടത്തി. ആക്രമണസമയത്ത് ഇരുവരുടെയും മക്കളായ ഭദ്രി(4), ദര്‍ശിത്(2) എന്നിവര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും, ബഹളം കേട്ടെത്തിയവര്‍ സ്ഥലത്തുനിന്ന് മാറ്റിയതിനാല്‍ കുട്ടികള്‍ രക്ഷപ്പെട്ടു.
സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതുല്‍. ശനിയാഴ്ച രജിത അതുലിനെതിരേ റാന്നി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമാകാം അക്രമമെന്ന് പോലീസ് പറഞ്ഞു.





