വൈക്കത്ത് കുടുംബത്തിലെ അഞ്ച് പേർ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടം. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടമുണ്ടായത്. രണ്ട് പേർ മരണപ്പെട്ടതായാണ് വിവരം. ബാക്കിയുള്ളവരെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) എന്നിവരാണ് ആണ് മരിച്ചത്. ഇവാന്റെ പിതാവ് ദീപേഷ് ഉദയനാപുരം പഞ്ചായത്ത് അംഗമാണ്.
ശരത്തിനു പുറമേ, സഹോദരി, സഹോദരിയുടെ രണ്ടു കുട്ടികൾ, ശരത്തിന്റെ അച്ഛൻ, അമ്മ എന്നിവരാണ് വഞ്ചിയിലുണ്ടായിരുന്നത്.
.jpeg)


