കറുകച്ചാലിന് സമീപം കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർക്ക് ദേഹാസ്വാസ്ത്യം ഉണ്ടായതാണ് അപകടകാരണം.കറുകച്ചാൽ മണിമല റോഡിൽ മാണികുളത്ത് ഇന്നലെ ഉച്ചയ്ക്ക് ശേഷം 3 മണിയോടെ ആയിരുന്നു അപകടം.
കറുകച്ചാൽ ഭാഗത്തേക്ക് പോയ ജീപ്പിൽ കാർ ഇടിക്കുകയായിരുന്നു.ദേഹാസ്വാസ്ത്യം ഉണ്ടായ കാർ ഡ്രൈവറെ ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിപ്പിൽ ഉണ്ടായിരുന്ന ആൾ പരിക്ക് ഏൽക്കാതെ രക്ഷപെട്ടു.
രണ്ട് വണ്ടിയുടെയും മുൻഭാഗം തകർന്നു. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം അൽപനേരം തടസപ്പെട്ടു



