കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. ആനക്ക ല്ല് ഗവ.എൽ പി സ്കൂളിലെ യു.കെ. ജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് (4) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം .
Read: drops net Aadhar updation: ആധാർ പുതുക്കൽ, ഓൺലൈൻ വഴി സൗജന്യമായി വിശദാംശങ്ങൾ നൽകാനുള്ള തീയ്യതി നീട്ടി
സ്കൂള് വിട്ട് വീട്ടിലേയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപം വച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടയി ലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സഹോദരി: ഹന്ന. സംസ്കാരം ഇന്ന് 3ന് പൊടിമറ്റം സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.



