Kerala Lottery Result Today 18.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Today Result 18.6.2023 (Out), Akshaya AK604 Winners(ഇവിടെ ക്ലിക്ക് ചെയ്യുക) ![]()
വാഴൂർ: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സമഗ്രവിദ്യാഭ്യാസ പദ്ധതി പുറപ്പാടിന്റെ ഭാഗമായിട്ടുള്ള വായനശാല പുളിക്കല്‍ കവലയില്‍ കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19) രാവിലെ 11 മണിക്ക് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് നിര്‍വഹിക്കും.
എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ഇത്തരത്തില്‍ ഒരു പദ്ധതി കേരളത്തില്‍ ആദ്യമായിട്ടാണ് നടപ്പാക്കുന്നത്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ പുറപ്പാട് മുഖേന നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചായിട്ടാണ് കുട്ടികളുടെ വായനശാല സ്ഥാപിക്കുന്നത്. പ്രസ്തുത പദ്ധതിയുടെ നോഡല്‍ സെന്ററായ പുളിക്കല്‍ കവല നോവല്‍റ്റി ക്ലബ് ലൈബ്രറി കെട്ടിടത്തിലാണ് കുട്ടികളുടെ വായനശാല പ്രവര്‍ത്തിക്കുന്നത്.
മുഖവില ഏകദേശം 4.5 ലക്ഷം രൂപ വരുന്ന പുസ്തകങ്ങള്‍ പ്രത്യേക വിലക്കിഴിവ് അനുവദിച്ച് എം എല്‍ എ ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപ ഉപയോഗിച്ചാണ് കേരളനിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നിന്ന് വാങ്ങിയത്. ഈ പുസ്തകങ്ങള്‍ പൂര്‍ണമായിതന്നെ കുട്ടികളുടെ വായന അഭിരുചി വളര്‍ത്തുന്ന വിധത്തിലുള്ളവയാണ്.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ താമസിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും പ്രസ്തുത ലൈബ്രറിയില്‍ അംഗത്വം എടുക്കാനും പുസ്തകങ്ങള്‍ എടുത്തുകൊണ്ട് പോയി വായിക്കാനും സൗകര്യമുണ്ടാകും.
ലൈബ്രറി അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അഡ്വ.ബെജു കെ ചെറിയാന്‍, മുകേഷ് കെ മണി, വി പി റജി, പി എം ജോണ്‍, സിന്ധു ചന്ദ്രന്‍, സുബിന്‍ നെടുമ്പുറം, ബാബു കെ ജോര്‍ജ്ജ്, അഡ്വ.എന്‍.ചന്ദ്രബാബു, ജയിംസ് വര്‍ഗീസ്, ഈ എന്‍ വാസു, മറ്റ് ജനപ്രതിനിധികള്‍, ലൈബ്രറി പ്രവര്‍ത്തകര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.





