മലയാളികൾ പൊതുവെ ഭക്ഷണപ്രിയർആണ്. ആർത്തിയോടെ ഭക്ഷണം കഴിക്കും . ഭക്ഷ്യവിഷബാധ അഥവാ ഫുഡ് പോയ്‌സനിങ് അത്ര ചെറിയ ആരോഗ്യപ്രശ്‌നമല്ല. നാം കഴിക്കുന്ന ഭക്ഷണം പലപ്പോഴും വളരെ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകും. നന്നായി വേവിച്ച് വേണം എല്ലാ ഭക്ഷണസാധനങ്ങളും കഴിക്കാന്‍.
പ്രത്യേകിച്ച് ഇറച്ചി വിഭവങ്ങള്‍ നന്നായി വേവിക്കണം.ഭക്ഷണപദാർത്ഥങ്ങൾ വഴിയോരങ്ങളിൽ കണ്ടാൽ ഓടി അടുക്കുകയും ആവോളം മേടിച്ച് ആസ്വദിക്കുകയും ചെയ്യുക എന്നത് പുതുതലമുറയ്ക്ക് പോലും ഹരമായി മാറിയിരിക്കുകയാണ്.
പകുതി വേവില്‍ ഇറച്ചി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇറച്ചി കൃത്യമായി വേവാതെ വരുമ്പോള്‍ അതില്‍ ബാക്ടീരിയ, വൈറസ്, ടോക്‌സിന്‍സ്, പാരാസൈറ്റ് എന്നിവ നിലനില്‍ക്കും. ഇറച്ചിയിലെ രോഗകാരികളായ ബാക്ടീരിയകളേയും വൈറസുകളേയും നശിപ്പിക്കേണ്ടത് നന്നായി വേവിക്കുമ്പോള്‍ ആണ്.
നല്ല രീതിയില്‍ വേവിച്ചില്ലെങ്കില്‍ സല്‍മോണെല്ല അടക്കമുള്ള അപകടകാരികളായ ബാക്ടീരിയകള്‍ ഇറച്ചിയില്‍ നിലനില്‍ക്കും. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. പകുതി വേവിക്കുന്ന ഷവര്‍മ്മ ഇറച്ചിയില്‍ ബാക്ടീരിയകള്‍ നശിക്കുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
food and life style: മാംസാഹാരം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതുകൂടി ശ്രദ്ധിക്കണം(audio play)
7/15/2023
0
Tags




