ഇന്ന് കർക്കടകം ഒന്ന്. മണ്‍മറഞ്ഞ പിതൃക്കളുടെ സ്മരണയില്‍ ഇന്ന് ഹൈന്ദവ സമൂഹം വാവുബലി ആചരിക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. കര്‍ക്കിടക വാവുബലിയും കര്‍ക്കിടക മാസാരംഭവും ഒരേ ദിവസം വരുന്നുവെന്ന പ്രത്യേകതയും ഇന്നുണ്ട്. ഇന്ന് കര്‍ക്കിടക വാവ് ആയതിനാല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധിയാണ്.
ഇനി രാമായണ ശീലുകളാൽ മുഖരിതമായ മുപ്പതുനാളുകൾ. വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് പാരായണം ചെയ്യും. കോരിച്ചൊരിയുന്ന മഴയും പഞ്ഞക്കർക്കടകത്തിലെ പട്ടിണിയും പഴയപോലെയില്ല ഇന്ന്.
എങ്കിലും എല്ലാ വ്യഥകളും മായ്ക്കുന്ന അക്ഷരവെളിച്ചമായി രാമായണം മലയാളി ഭവനങ്ങളെ പ്രകാശസാന്ദ്രമാക്കും.മലയാള മാസങ്ങളിലെ അവസാന മാസമാണ് കര്‍ക്കടകം. ഓഗസ്റ്റ് 16 ബുധനാഴ്ചയാണ് കര്‍ക്കടകം 31. ഓഗസ്റ്റ് 17 വ്യാഴാഴ്ച ചിങ്ങ മാസം പിറക്കും.
Join:👉 Whatsapp l Telegram l Google News




