ഈരാറ്റുപേട്ട ആനിയിളപ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു.വൈക്കം സ്വദേശികളായ ദമ്പതികൾ വാഗമൺ സന്ദർശനത്തിനായി പോകും വഴി 3-45 ഓട് കൂടി ഈരാറ്റുപേട്ട ആനിയിളപ്പിൽ വച്ച് കാറിന് തീപിടിക്കുകയായിരുന്നു.
ടീം നന്മകൂട്ടം പ്രവർത്തകനായ ശിഹാബ് മുള്ളന്മടക്കൽ കാറിൽ തി പടരുന്നത് കാണുകയും പെട്ടെന്ന് തന്നെ വാഹനം നിർത്താൻ ആവശ്യപ്പെടുകയു തൊട്ടടുത്ത തോട്ടിൽ നിന്നും വെള്ളം കോരി ഒഴിച്ച് തി അണക്കുകയും ചെയ്തു. ഈരാറ്റുപേട്ട ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീപ്പൂർണമായി കെടുത്തി



