വെള്ളൂർ പിറവം റോഡ് റെയിൽവെ സ്റ്റേഷന് സമീപം പുതിയ റെയിൽവെ പാലത്തിന് സമീപം പുഴത്തീരം ഇടിഞ്ഞ് വ്യാപകമായ നഷ്ടം. വെള്ളൂർകവലക്ക് സമീപം പ്രവർത്തിച്ചു വരുന്ന കള്ളുഷാപ് പൂർണ്ണമായി തകർന്നു.തൊട്ടടുത്ത് പ്രവർത്തിച്ച ആക്രികയും തകർന്നു. ലക്ഷക്കണക്കിന് രൂപായുടെ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.അടിപ്പാതക്ക് സമീപം പുഴയിലേക്ക് നിർമ്മിച്ചിരുന്ന ഓട തകർന്നതാണ് പുഴത്തീരം ഇടിയു വാൻ കാരണം.ഓടയുടെ സ്ലാബ് അടക്കം പുഴയിൽ പതിച്ചു .പോലീസ് , ഫയർഫോഴ്സ് - ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾറവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി




