വാഴൂർ: അദ്ധ്യാപകനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ കെ ബിനുവിന്റെ പിപ്പലാന്ത്രിയിലെ പെൺമരങ്ങൾ എന്ന പുസ്തകം ജൂലൈ 28-ാം തിയതി വെള്ളിയാഴ്ച രണ്ടുമണിക്ക് വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രകാശനം ചെയ്യുന്നു. പുസ്തക പ്രകാശനത്തോടൊപ്പം നടക്കുന്ന സെമിനാർ യുവകലാസാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ ഉദ്ഘാടനം ചെയ്യും.
സാമൂഹ്യ പ്രവർത്തകർ, പരിസ്ഥിതി - കലാസാഹിത്യ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന യോഗത്തിൽ പ്രകൃതിയെ തൊടുന്ന എഴുത്ത് എന്ന വിഷയം പ്രമുഖ കാവ് ഗവേഷകൻ ഡോ. ഇ ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തും. യുവകലാസാഹിതി കോട്ടയം ജില്ലാ കമ്മിറ്റിയാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
പെൺകുട്ടികളുടെ ജനനം പിറന്നാൾ ഉത്സവമാക്കി ആഘോഷിച്ചു 111 മരത്തൈകൾ നടുന്ന രാജസ്ഥാനിലെ ഗ്രാമമാണ് പിപ്പലാന്ത്രി. ഖനനം മൂലം തകർക്കപ്പെട്ട ഒരു ഗ്രാമം പച്ചപ്പണിയുന്ന കാഴ്ചയുടെ വസന്ത ഭൂമിയിലേക്കുള്ള യാത്രാനുഭവം പങ്കുവയ്ക്കുന്ന കൃതിയാണ്





