മലയാളികളുടെ നിത്യജീവിതത്തെ സ്വാധീനിച്ച കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് ഇനി നിത്യവിശ്രമം. എന്നും ഒപ്പം ഉണ്ടായിരുന്ന ആൾക്കൂട്ടത്തെ കണ്ണീരിലാഴ്ത്തി ജനനായകൻ വിട പറഞ്ഞു.നാളിതുവരെ കേരളം കണ്ട ഏറ്റവും ദൈർഘ്യമേറിയതും ജനപങ്കാളിത്തത്താൽ വിസ്മയം ജനിപ്പിച്ചതുമായ വിലാപയാത്രക്കൊടുവിൽ ഉമ്മൻ ചാണ്ടിക്ക് നിത്യ നിദ്ര.സെമിത്തേരിയിലെ പ്രത്യേക കബറിടത്തിലെ സംസ്കാരചടങ്ങുകൾ 12 മണിയോടെ പൂർത്തിയായതോടെ ജനക്കൂട്ടത്തിന്റെ നാഥനൊപ്പം സക്രിയമായ ഒരു യുഗം മണ്ണോട് ചേർന്നു. നൂറുകണക്കിന് വൈദികർ ശുശ്രൂഷാ ചടങ്ങിൽ പങ്കാളിയായി.
Photo:news18malayalam





