പുല്‍പ്പള്ളിയില്‍ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.ആറാം മൈലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റില്‍ വച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെ ബസ് റോഡില്‍ നിന്ന് വലതുവശത്തേക്ക് തെന്നി മറിയുകയായിരുന്നു.
16 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.





