മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അന്ത്യമോപചാരം അര്‍പ്പിച്ച് കേരളം. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വിലാപയാത്ര 23 മണിക്കൂർ പിന്നിട്ടു. അർധരാത്രിയും പുലർച്ചെയും ആയിരങ്ങൾ ജനനായകനെ കാണാൻ വഴിയരികിൽ കാത്തുനിന്നതോടെ വിലാപയാത്ര മണിക്കൂറുകൾ വൈകി. വിലാപയാത്ര ഇപ്പോൾ പെരുന്ന പിന്നിട്ടു. തിരുനക്കരയിലാണ് പൊതുദർശനം.കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വിലാപയാത്രയ്ക്ക് സാക്ഷിയാവുകയാണ് ജനങ്ങൾക്കൊപ്പം യാത്ര ചെയ്ത ജനങ്ങളുടെ പുത്രനായ ഉമ്മൻചാണ്ടി.
പ്രിയപ്പെട്ട നേതാവിനെ ഒരു നോക്കു കാണാൻ ആയിരങ്ങൾ അല്ല പതിനായിരങ്ങൾ വഴിയോരങ്ങളിൽ കാത്തുനിൽക്കുമ്പോൾ സ്വന്തം നാടായ പുതുപ്പള്ളിയിലേക്ക് എത്തിപ്പെടാൻ പറ്റുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇതുപോലെ ജനങ്ങൾ ഒരു മനുഷ്യനെ സ്നേഹിച്ചിരുന്നു എങ്കിൽ ആ മനുഷ്യൻ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടായിരുന്നു എന്നുള്ളതാണ്. കേരളം കണ്ണീർ കടലായി, കോട്ടയം നീറുന്ന കടലായി മാറി. നാടിനും ജനങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി ഇനി ഓർമ്മയാക്കുകയാണ്.




