കൊല്ലം -തേനി ദേശീയ പാതയില്‍ ചരക്ക് ലോറി അപകടത്തില്‍ പെട്ടു .കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപമാണ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ പരിക്കേല്‍കാതെ രക്ഷപ്പെട്ടു .ഇന്നലെ പുലര്‍ച്ചയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നും ചരക്കുമായി കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ മറിഞ്ഞത്.
ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.ഹൈവേ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയതിനുശേഷം ആണ് ഗതാഗതം പുനഃ സ്ഥാപിച്ചത് .
ദേശീയ പാതയില്‍ കുട്ടിക്കാനത്തിനും വളഞ്ഞങ്ങാനത്തിനുമിടയിൽ അപകടം പതിവായിരിക്കുകയാണ്.മഴയും, കനത്ത മൂടല്‍ മഞ്ഞും അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് റോഡ് പരിചയമില്ലായ്മയുമാണ് അപകടത്തിന് പ്രധാന കാരണം.
.jpeg)



