കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം ഇന്നലെ (04-07-2023) രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്.
Read: employment news : വാഴൂർ ബ്ലോക്കിൽ കുടുംബശ്രീയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റ്: അപേക്ഷ ക്ഷണിച്ചു
കോട്ടയം ജില്ലയിൽ ലഭിച്ച ശരാശരി മഴ 115.8 മില്ലീമീറ്റർ ആണ്. രണ്ടാം സ്ഥാനം മേഘാലയത്തിലെ വെസ്റ്റ് ഗാരോ ജില്ലക്കും (106.4 മിമീ). മൂന്നാം സ്ഥാനം കാസർകോട് ജില്ലയ്ക്കുമാണ് (95.3).
drops tech pan and Aadhar:ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ പ്രവർത്തനരഹിതമായോ? ഭയപ്പെടേണ്ടതില്ല (ഇവിടെ ക്ലിക്ക് ചെയ്യുക)
മുൻപ് വേനൽക്കാല സീസണിൽ പല ദിവസങ്ങളിലും രാജ്യത്തെ ഏറ്റവും ചൂടു കൂടിയ പ്രദേശമായും കോട്ടയം ഇടം പിടിച്ചിരുന്നു.കേരളത്തിൽ 100 മില്ലി മീറ്ററിൽ കൂടുതൽ മഴ കിട്ടിയ 12 പ്രദേശങ്ങളിൽ മൂന്ന് സ്ഥലങ്ങൾ കോട്ടയം ജില്ലയിലും ആറ് ഇടങ്ങൾ അയൽജില്ലകളിലുമാണ്.
ചേർത്തല : 151.4, കുഡ്‌ലു : 144.2, കോട്ടയം: 137.6, കുമരകം : 133.1, ളാഹ : 130.5, എറണാകുളം സൗത്ത്: 129 .0, കൊച്ചി എയർപോട്ട് : 120.6, വെങ്കുറിഞ്ഞി: 112.0, പള്ളുരുത്തി : 110.0, കാഞ്ഞിരപ്പള്ളി : 100.4, പീരുമേട്: 100.0, പിറവം : 100.0 എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.


.jpeg)

