കുറവിലങ്ങാട് പോലീസ് സ്റ്റേഷന് സമീപം ലോറിയുടെ പഞ്ചറായ ടയർ മാറുന്നതിനിടെ ഓട്ടോ ടാക്സി ഇടിച്ച് ലോറി ഡ്രൈവർ മരണപ്പെട്ടു. പത്തനംതിട്ട ആലപ്ര പുതുപ്പറമ്പിൽ നിയാസ് (29) ആണ് മരണപ്പെട്ടത്.ബുധനാഴ്ച അർദ്ധരാത്രിയോടെ കുറവലങ്ങാട് പോലീസ് സ്റ്റേഷന് സമീപം ആയിരുന്നു അപകടം.
പത്തനംതിട്ടയിൽ നിന്ന് തടി കേറ്റി പെരുമ്പാവൂർക്ക് പോവുകയായിരുന്ന ലോറിയുടെ ഡ്രൈവറായ നിയാസ്, കുറവലങ്ങാട് പോലീസ് സ്റ്റേഷന് സമീപം മറ്റൊരു ലോറി പഞ്ചറായി കിടക്കുന്നത് കണ്ട് ഇറങ്ങി സഹായിച്ചു കൊണ്ടിരുന്നപ്പോഴാണ് അമിതവേഗതയിൽ എത്തിയ ഓട്ടോ ടാക്സി ഇടിച്ചത്.
നിയാസ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കുറവലങ്ങാട് പോലീസ് കേസ് എടുത്തു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി




