എം.ബി.സി.എഫ് അനുസ്മരണ സമ്മേളനം നടത്തി . മോസ്റ്റ് ബാക്ക് വേഡ് കമൂണിറ്റീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന പുതുപ്പള്ളി പള്ളിയിലെ കബറിടത്തിലെ പുഷ്പാർച്ചനക്കു ശേഷം പ്രവർത്തകർ മൗനജാഥ നടത്തി അദ്ധ്യാപക ബാങ്ക് ആഡിറ്റോറിയത്തിൽ എത്തി അനുസ്മരണ സമ്മേളനം നടത്തി.
എം.ബി.സി.എഫ് സംസ്ഥാന പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാരുടെ അദ്ധ്യക്ഷതയിൽ സുപ്രീം കോടതി ജസ്റ്റീസ് കുര്യൻ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
![]() |
| ജസ്റ്റീസ് കുര്യൻ ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു |
ചാണ്ടി ഉമ്മൻ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. വിവിധ സമുദായ സംഘടനകളെ പ്രതിനിധീകരിച്ച് ജഗതി രാജൻ, ബി.രാമചന്ദ്രൻ നായർ, അഡ്വ: ഷൺമുഖാനുന്ദൻ , അഡ്വ.എം. രവീന്ദ്രൻ ,എൻ. മോഹനൻ ,വിനീഷ് സുകുമാരൻ,
കിളികൊല്ലൂർ രംഗനാഥ്, അഡ്വ: ബിന്ദു എസ് കുമാർ, ഇ.എസ്സ് രാധാകൃഷ്ണൻ , അക്ഷയ് ചെത്തിമറ്റം, വി.എൻ അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. ഡോ.ഷാജികുമാർ സ്വാഗതവും, റ്റി.എൻ. മുരളീധരൻ നായർ കൃതഞ്ജതയും പറഞ്ഞു.





