മാലിന്യമുക്ത നവകേരളം വാഴൂർ പഞ്ചായത്ത് തല കൺവെൻഷൻ ഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു.
വൈ. പ്രസിഡൻറ് സിന്ധു ചന്ദ്രൻ സ്വാഗതം ആശംസിച്ചു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ജോസഫ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാഴൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ജോൺ,കുടുംബശ്രി ചെയർപേഴ്സൺ സ്മിതാ ബിജു, വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ബൈജു കെ. ചെറിയാൻ, തീർത്ഥപാദ ആശ്രമം സ്വാമി ഗരുഢധ്വജാനന്ദ,സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ഫിലിപ്പോസ്ജേക്കബ് , ചാമംപതാൽ മുസ്ലിം ജമാത്ത് ചീഫ് ഇമാം അൽ ഹാഫിസ് അബുദുൾ സമദ് അൽഖാസിമി ,
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം അക്കാഡമിക്ക് കോ-ഓർഡിനേറ്റർ അഭിരാജ്, വിവിധ രാഷ്ട്രീയ സാമുദായിക സാമൂഹിക പ്രവർത്തകർ ആശംസകൾ അർപ്പിച്ചു.
ശുചിത്വമിഷൻ ജീവനക്കാർ, വാർഡ് മെമ്പർമാർ,ഹരിത കർമ്മ സേനാ അംഗങ്ങൾ ,കുടുംബശ്രി അംഗങ്ങൾ, നാഷണൽ സർവ്വീസ് സ്കീം വോളണ്ടിയേഴ്സ്, എൻ.സി.സി. കേഡറ്റുകൾ ,അദ്ധ്യാപകർ ,ആരോഗ്യ പ്രവർത്തകർ,
ആശാ വർക്കർമാർ, വിവിധ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.വാഴൂർ ഗ്രാമപഞ്ചായത്ത് സമയബന്ധിതമായി മാലിന്യ മുക്തമാക്കുന്നതിൻ്റെ ഭാഗമായി കമ്മിറ്റി രൂപീകരിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.സൗമ്യ കൃതജ്ഞത അർപ്പിച്ചു.