പതിനൊന്ന് ദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 44,080 രൂപയിലാണ് സ്വർണ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5510 രൂപയിലെത്തി. കഴിഞ്ഞ വാരം ആഗോള വിപണിയിൽ സ്വർണ വില മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ഈ ഉയരത്തിൽ നിന്നുള്ള നേരിയ ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്.