മണിമല സ്വദേശിയായ 10 വയസുകാരി കാൻബറയിൽ നിര്യാതയായി.പൊന്തൻപുഴ തടത്തിൽ പറമ്പിൽ തോമസ് ജോൺ (ടോമി) യുടെ മകൾ ഇസബെല്ല (10)ആണ് മരിച്ചത് . കാൻബറയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സ് ദമ്പതികളായ തോമസിന്റെയും സോണിയയുടെയും ഏക മകൾ ഇസബെല്ല (10 ) ന്യൂമോണിയ ബാധയെ തുടർന്ന് കാൻബറ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെടുകയായിരുന്നു.കാൻബറ മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായ ഈ കുടുംബത്തിലെ കുട്ടിയുടെ വേർപാട് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.സോണിയ മണർകാട് സ്വദേശിനിയുമാണ്.



