കോട്ടയം :കേരള വെളുത്തേടത്ത് നായർ സമാജം കോട്ടയം ജില്ല പ്രവർത്തക സമ്മേളനം കെ വി എൻ എസ് സംസ്ഥാന പ്രസിഡൻറ് ടി ജി ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജാതി സെൻസസ് നടത്തുന്നതിൽ രാഷ്ട്രീയ കക്ഷികൾക്കുള്ള ആത്മാർത്ഥതയില്ലായ്മ പിന്നാക്ക ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ് എന്ന് അദ്ദേഹം പറഞ്ഞു.
നവംബർ മാസം 26ന് കോട്ടയത്ത് വച്ച് നടക്കുന്ന നാരി ശക്തി യുവജന സംഗമത്തിന്റെ നോട്ടീസ് ജില്ലാ പ്രസിഡൻറ് പി ശിവദാസിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ.എസ് രാധാകൃഷ്ണൻ , സംസ്ഥാന സെക്രട്ടറി ആർ സുശീൽ കുമാർ ,എം ബി സി എഫ് ജില്ലാ സെക്രട്ടറി മുരളീധരൻ നായർ എം.ആർ രവീന്ദ്രൻ ,പി എൻ.ശിവൻകുട്ടി,വി എസ് വാസുദേവൻ നായർ ,പി എസ് രവീന്ദ്രൻ ,ടി പി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു