news update pathananadu: പത്തനാട് ഇടയിരിക്കപ്പുഴ റോഡ് ടെണ്ടര്‍ ഈ മാസം തന്നെ നടത്തും - ഡോ.എന്‍.ജയരാജ്

0

 


കിഫ്ബി പദ്ധതി മുഖേന തുക അനുവദിച്ച പത്തനാട് - ഇടയിരിക്കപ്പുഴ റോഡിന് 38 കോടി 52 ലക്ഷം രൂപയായി ഉയര്‍ത്തി അന്തിമ ധനാനുമതി ലഭിച്ചതായും സാങ്കേതിക അനുമതികൂടി ലഭിച്ചാല്‍ ഈ മാസം തന്നെ ടെണ്ടര്‍ വിളിക്കാമെന്നും ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 2016-17 ബജറ്റിലാണ് ഇതിനായി 20 കോടി രൂപ പ്രാഥമികമായി അനുവദിച്ച് പ്രഖ്യാപനമുണ്ടായത്. കിഫ്ബി നിലവാരത്തില്‍ നിലവിലുള്ള 8 മീറ്റര്‍ റോഡ് 10 മീറ്റര്‍ വീതിയാക്കുന്നതിന് റോഡിന്റെ സമീപത്ത് സ്ഥലമുള്ള ഏകദേശം 200 ഓളം ഉടമസ്ഥര്‍ സന്മനസോടെ സൗജന്യമായി സ്ഥലം വിട്ടുനല്‍കിയത് കൊണ്ട് മാത്രമാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. 

തികച്ചും ഗ്രാമീണ മേഖലയിലുള്ള റോഡാണെങ്കിലും ദേശീയപാത 183, ചങ്ങനാശേരി വാഴൂര്‍ റോഡ്, കറുകച്ചാല്‍ മണിമല പരമ്പരാഗത ശബരിപാത എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാലാണ് ഇത്തരമൊരു പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കിയത്. 2016 -17 ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച് വസ്തു ഉടമസ്ഥരുടെ സമ്മതപത്രം കൈമാറി ലഭിക്കുന്നതും എസ്റ്റിമേറ്റ് ജോലികളും പൂര്‍ത്തിയാക്കുന്നതിന് 2 വര്‍ഷത്തോളം നീണ്ട കോവിഡ് സാഹചര്യങ്ങളും ഇടയിലുണ്ടായ 4 തിരഞ്ഞെടുപ്പുകളുടെ പെരുമാറ്റച്ചട്ടവും കാലതാമസമുണ്ടാക്കിയെന്നതാണ് വാസ്തവം.

ഇതെല്ലാം മറികടന്ന് 29.2 കോടി രൂപ അനുവദിച്ച് പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ 2023 മെയ് മാസം പൂര്‍ത്തിയായിരുന്നു. പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാര്‍ എഗ്രിമെന്റ്, ലെവല്‍ റിപ്പോര്‍ട്ടിങ് തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ പുതുക്കിയ നിരക്കും ജി എസ് ടിയും പ്രാബല്യത്തിലാവുകയും പദ്ധതി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ വീണ്ടും നാറ്റ്പാക്കിന്റെ ട്രാഫിക് പഠനം നടത്തേണ്ടിയതായും വന്നു. തുടര്‍ന്ന് വര്‍ദ്ധിച്ച് ട്രാഫിക്കിന് അനുസൃതമായി എസ്റ്റിമേറ്റ് തുക 38 കോടി 52 ലക്ഷമായി വര്‍ദ്ധിക്കുകയും ചെയ്തു. പഴയ കരാറുകാരനെ ഒഴിവാക്കുന്ന സങ്കീര്‍ണമായ നിയമ നടപടികളും വേണ്ടിവന്നു. 2023 ഒക്‌ടോബര്‍ 3 നാണ് പുതുക്കിയ ധനാനുമതി ലഭിച്ചിരിക്കുന്നത്. ഉടന്‍തന്നെ സാങ്കേതികാനുമതിക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 10 ദിവസത്തിനകം പ്രസ്തുത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

പത്തനാട് - മൂലേപ്പീടിക - കാഞ്ഞിരപ്പാറ - കൊന്നയ്ക്കല്‍ - ഇടയിരിക്കപ്പുഴ വരെയുള്ള 9 കിലോമീറ്റര്‍ ദൂരമാണ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തിയാക്കുന്നത്. കേരളാ റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറിയതിനാല്‍ നാല് വര്‍ഷത്തിലധികമായി അറ്റകുറ്റപ്പണി നടത്താനാകാത്ത സ്ഥിതിയായിരുന്നു. ഈ റോഡിന് താത്കാലിക അറ്റകുറ്റപ്പണികള്‍ക്ക് 25 ലക്ഷം അനുവദിച്ചിരുന്നെങ്കിലും റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യമെല്ലാം പൊതുജനത്തിന് ഭൂരിഭാഗം പേര്‍ക്കും അറിയാവുന്നതിനാല്‍ ഇപ്പോള്‍ രൂപപ്പെട്ടുവന്ന സമരസമിതിയും വസ്തുതതകള്‍ മനസിലാക്കുമെന്നു പ്രതീക്ഷിക്കുന്നതായും നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് വിപ്പ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !