പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്ത. 15-ാം ഗഡു നവംബർ അവസാന വാരം ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും നവംബർ 27ന് തുക ലഭിക്കാനാണ് സാധ്യത.
ആനുകൂല്യം ലഭിക്കുന്നതിനായി നടപടികൾ പൂർത്തിയാക്കിയ ഗുണഭോക്താക്കൾ ഗുണഭോക്തൃ ലിസ്റ്റ് പരിശോധിക്കണം. ഇക്കഴിഞ്ഞ ജൂലൈ 27നാണ് 14-ാം ഗഡു കർഷകർക്ക് ലഭിച്ചത്. അർഹരായ 8.5 കോടി കർഷകർക്ക് 17,000 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയത്.
പിഎം കിസാൻ ഗുണഭോക്തൃ ലിസ്റ്റ് പരിശോധിക്കുന്നത് എങ്ങനെ?
✅പിഎം കിസാന്റെ pmkisan.gov.in ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
✅ഫാർമേഴ്‌സ് കോർണറിന് (Farmers corner) താഴെ, ഗുണഭോക്താവിന്റെ സ്റ്റാറ്റസ്/ ഗുണഭോക്തൃ പട്ടിക (beneficiary status or beneficiary list) ക്ലിക്ക് ചെയ്യുക
✅ശേഷം മൊബൈൽ നമ്പർ/വില്ലേജ്/സംസ്ഥാനം/ജില്ല തുടങ്ങിയ വിവരങ്ങൾ നൽകണം
✅ക്യാപ്‌ച കോഡ് കൃത്യമായി നൽകുക
✅അവസാനം ഡാറ്റ നേടുക (Get Data) എന്നതിൽ ക്ലിക്ക് ചെയ്യുക