കാഞ്ഞിരപ്പള്ളിയിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. ഇന്ന് പുലർച്ചെ 4.30നായിരുന്നു സംഭവം. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് അപകടത്തിൽ മരിച്ചത്. രോഗബാധിതയായ അമ്മിണിയെ കോട്ടയത്തെ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടു പോകുംവഴിയാണ് കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ അപകടം സംഭവിച്ചത്.
ഉടൻ തന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സാരമായി പരിക്കേറ്റ അമ്മിണിയുടെ മകൾ ആശുപതിയിൽ ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന മകൻ ജേക്കബിന് പരിക്കുകളൊന്നുമില്ല. ജേക്കബ് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
cred:വാർത്താ നേരം