കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ, പെൻഷൻകാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുകയും, സമൂഹത്തിൻ്റെ പൊതു പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് മുന്നേറ്റം നടത്തി 32-ാം വയസ്സിലേക്ക് കടന്നിരിക്കുന്നതിൻ്റെ ഭാഗമായി വാഴൂർ പെൻഷൻ ഭവനിൽ സാംസ്ക്കാരിക, വനിതാ വേദികളുടെ സഹകരണത്തോടെ കുടുംബമേള നടന്നു.
രാവിലെ രക്ഷാധികാരി കെ.എൻ.രാമകൃഷ്ണൻ നായർ പതാക ഉയർത്തി തുടക്കം കുറിച്ച യോഗത്തിൽ യൂണിറ്റ് വൈ. പ്രസിഡൻ്റും ബ്ലോക്ക് വനിതാവേദി കൺവീനറുമായ ശ്യാമള റ്റി നായർ സ്വാഗതവും, യൂണിറ്റ് പ്രസിഡൻറ് പി.ജെ ജോസ് പന്തനാനിൽ അദ്ധ്യക്ഷതയും വഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി റെജി ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് കെ.എസ്.എസ്.പി.യു വാഴൂർ ബ്ലോക്ക് കമ്മിറ്റി അംഗം എസ്.ശിവരാമപണിക്കർ നവതി കഴിഞ്ഞ യൂണിറ്റ് അംഗങ്ങളെ ആദരിച്ചു.കെ.എസ്.എസ്.പി.യു വാഴൂർ ബ്ലോക്ക് പ്രസിഡൻ്റ് പി.കെ കുരുവിള വിദ്യാഭ്യാസ എൻഡോവ്മെൻ്റ് വിതരണം ചെയ്തു.
കെ.എസ്.എസ്.പി.യു വാഴൂർ ബ്ലോക്ക് സെക്രട്ടറി എം പ്രഭാകരൻ നായർ ,യൂണിറ്റ് സാംസ്ക്കാരിക വേദി കൺവീനർ വി പി പുരുഷോത്തമൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മെഡിക്കർ ഓഫീസറും, കെ.ആർ.നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഫെസിലിറ്റേറ്റർ ഡോ.പി എം.ചാക്കോ ആരോഗ്യ ബോധവർക്കരണ ക്ലാസ് നയിച്ചു.യൂണിറ്റ് സെക്രട്ടറി വി.എം അബ്ദുൾ കരീം കൃതജ്ഞത പറഞ്ഞു.പെൻഷൻകാരുടെയും കുടുംബാംഗങ്ങളൂടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടന്നു.

.jpeg)




















