തുരങ്കമുണ്ട് സൂക്ഷിക്കുക.😡 | കെ.കെ.റോഡിലെ കടലിലേക്കുള്ള പാത l Vazhoor l KK Road l vazhoor24x7
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക
വാഴൂർ: കെ.കെ റോഡിൽ നെടുമാവ് ജംഗ്ഷനോട് ചേർന്ന് ആഴ്ച്ചകളായി കലിങ്ക് തകർന്ന് തുരങ്കം രൂപപ്പെട്ടിരിക്കുകയാണ്. നിരവധി ഭാരവാഹനങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് ഗർത്തത്തിൻ്റെ വിസ്താരവും കൂടി വരുകയാണ്. സമീപ വാർഡ് മെമ്പർ വേണ്ടപ്പെട്ട അധികാരികളെ കാര്യം ബോധിപ്പിച്ചിട്ടും അനക്കമില്ല. അപകട സാധ്യത ഏറിയ വളവുകളുള്ള വഴിയിൽ ഇത്തരം ഗർത്തങ്ങളും കൂടി വന്നാൽ പറയേണ്ടതില്ല. ട്രാഫിക്ക് കോൺ കൊണ്ട് ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്. എന്നാൽ ശ്വാശതമായ പരിഹാരം കാണണമെന്ന ശക്തമായ പ്രതിക്ഷേധം ഉയർന്നിരിക്കുകയാണ്.