വാഴൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സ്കൂൾ ഹെൽത്ത് പ്രോഗ്രാമിൻ്റെ ഭാഗമായി കോട്ടയം ദന്തൽ കോളേജിൻ്റെ സഹകരണത്തോടെ ചാമംപതാൽ എൻ എസ്.എസ്.ഗവ.എൽ പി സ്കൂളിൽ 'സ്മൈൽ പ്ലീസ് ' ദന്തൽ ക്യാമ്പ് നടന്നു. ക്യാമ്പിന് മുന്നോടിയായി നടന്ന യോഗത്തിൽ എൻ.എസ്.എസ്.ഗവ.എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി.അനീഷ് ലാൽ അദ്ധ്യക്ഷത വഹിച്ചു.
വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി.റെജി ഉദ്ഘാടനം നിർവ്വഹിച്ചു. സ്മൈൽ പ്ലീസ് കോ.ഓർഡിനേറ്റർ രാജി ആർ നായർ സ്വാഗതം പറഞ്ഞു.
വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രo മെഡിക്കൽ ഓഫീസർ ഡോ.ജോർജ് മാത്യു, കോട്ടയം ദന്തൽ കോളേജ് ഡോ. മേരി ഷിമി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വി നന്ദി പറഞ്ഞു. ദന്തൽ കോളേജിൽ നിന്നെത്തിയ ഡോക്ടർമാരുടെ സംഘം കുട്ടികളുടെ ദന്തൽ പരിശോധന നടത്തി.