വാഴൂർ: കേന്ദ്ര-സംസ്ഥാന ആവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ്, പരിശീലനം, പിന്തുണാ സംവിധാനം എന്നിവ ബ്ലോക്കുതലത്തിൽ ഏകോപിപ്പിക്കുന്നതിനായി സ്ഥാപിച്ച ബ്ലോക്ക് റിസോഴ്സ് സെൻ്ററിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡൻ്റ് മുകേഷ് കെ മണി നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് .ഗീത എസ്. പിള്ള അധ്യക്ഷത വഹിച്ചു. വികസനകാരൃ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പാമ്പൂരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ജോൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ഷാജൻ, മെമ്പർമാരായ മിനി സേതുനാഥ്, ബി.രവീന്ദ്രൻ നായർ, ലതാ ഉണ്ണികൃഷ്ണൻ, ബി.ഡി.ഒ.പി.എൻ സുജിത്ത് കില തീമാറ്റിക് എക്സ്പേർട്ട് നീതു വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കില ബ്ലോക്ക് കോർഡിനേറ്റർ വി.പി.പുരുഷോത്തമൻ സ്വാഗതവും ആർ.ജി.എസ്.എ. കോർഡിനേറ്റർ കണ്ണൻ. ഇ.എസ്. നന്ദിയും രേഖപ്പെടുത്തി.




