സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിനു പിന്നാലെയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.