കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വിവാദo ഷോകേസിൽ വെക്കേണ്ടവരല്ല ആദിവാസികളെന്നും കേരളീയത്തിൽ സംഭവിച്ചതെന്തെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ നിരക്കിൽ വായ്പകൾ
Click Here
ദീപാവലിപ്രമാണിച്ച് എസ്ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ എന്നി ബാങ്കുകൾ വായ്പകൾ നൽകുന്നു
Click Here
പഴയ കാര്യങ്ങളുടെ പ്രദർശനമാണ് ഫോക് ലോർ അക്കാദമി ഒരുക്കിയിരുന്നത്. താനത് കണ്ടിരുന്നില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. ആരെയും അപമാനിക്കാനായാണ് അക്കാദമി അത്തരത്തിലൊരു പ്രദർശനം ഒരുക്കിയതെന്ന് കരുതുന്നില്ല. വിവിധ ഡിപ്പാർട്ടുമെന്റിന്റെ പ്രദർശനം ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രധാനപ്പെട്ട ഒന്നായിരുന്നു ഭക്ഷണ പ്രദർശനം. നല്ല പങ്കാളിത്തമുണ്ടായിരുന്നു. കേരളീയത്തിൽ ആദിവാസി മരുന്നും, വനവിഭവങ്ങളും വിറ്റഴിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.


