
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
ഏറ്റുമാനൂർ - തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയിൽ ആണ് തീ പിടിച്ചത്. ടാങ്കറിന്റെ മുൻഭാഗം മുഴുവനായും തീ പടർന്നു.ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തി അണച്ചു
എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്. കയറ്റം കയറിവരുന്നതിനിടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്നാണ് തീ ആദ്യം പടർന്നത്. ഫയർഫോഴ്സിന്റെ കാര്യക്ഷമമായ ഇടപ്പെടലിൽ വൻ അപകടം ഒഴിവായി.




