![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കാഞ്ഞിരപ്പള്ളി താലൂക്കിൽ കനത്ത മഴയുണ്ടായാൽ ചാത്തൻപ്ലാപ്പള്ളി, ഞെർക്കാട്, കൂന്തൻപാറ, വള്ളിയാങ്കാവ്, മ്ലാക്കര, കൊടുങ്ങ, ചോലത്തടം എന്നിവിടങ്ങളിൽ മണ്ണിനും പാറയ്ക്കും ഒപ്പം മഴവെള്ളപ്പച്ചിലിനു സാധ്യതയുണ്ട് എന്നാണ് നാഷനൽ സെന്റർ ഫോർ എർത്ത് സയൻസിന്റെ റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ 2018 മുതൽ കോട്ടയം ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും പഠനവിധേയമാക്കിയാണ് പട്ടിക തയാറാക്കിയത്.
പശ്ചിമഘട്ടത്തോടു ചേർന്നുള്ള കിഴക്കൻ മേഖലകളിലാണ് ഉരുൾപൊട്ടൽ സാധ്യതയേറെ. പ്രദേശത്തെ പാറമടകളോടു ചേർന്ന ഭാഗങ്ങളിലും പാറയിടിഞ്ഞ് വീഴുന്നതിനു സാധ്യതയുണ്ട്. ഈ മേഖലയിൽ മഴ ദിവസങ്ങളോളം തുടർന്നാൽ ഉരുൾപൊട്ടലിനു സാധ്യതയുണ്ട്. എരുമേലി മേഖലയിലെ തെക്കുവടക്കു പ്രദേശത്തെ വനമേഖലകളിലും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.






