![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
പാലായില്‍ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്ക് ഇടയില്‍ കൈ കുടുങ്ങി മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് മരിച്ചത്.പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയില്‍ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം.
🌐Vishu Bumper 2024- KERALA STATE LOTTERY- Prize Structure also read.....
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. വെള്ളത്തില്‍ മുങ്ങി പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങിയതിനെ തുടര്‍ന്നാണ് രാജു മുങ്ങിമരിച്ചത്. ചെക്ക്ഡാമിന്റെ മറുകരയില്‍ മൂന്നു കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇത്തവണ മഴ ശക്തി പ്രാപിക്കും മുന്‍പേ വെള്ളം തടഞ്ഞുനിര്‍ത്തുന്ന പലകകള്‍ മാറ്റണമെന്ന് കുടുംബങ്ങള്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്തിന്റെ അനുമതിയോടെ ഇന്ന് ഇവര്‍ തന്നെ പലകകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
മറുകരയിലെ താമസക്കാരും സുഹൃത്തുക്കളും ചേര്‍ന്നാണ് രാജുവിനൊപ്പം പലകകള്‍ മാറ്റിയത്. ചെക്ക്ഡാമിന് നാല് ഷട്ടറുകളാണുള്ളത്. മൂന്നു ഷട്ടറുകള്‍ മാറ്റിയശേഷം അവസാനത്തെ ഷട്ടറിന്റെ പലകകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
.jpg)




