
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹമായിരിക്കുന്ന ടിക്കറ്റ് നമ്പര്‍ VC 490987 ആണ്. ആലപ്പുഴയിലാണ് ഈ ടിക്കറ്റ് വിറ്റുപ്പോയിരിക്കുന്നത്.ആലപ്പുഴയില്‍ ഏജന്റ് വിറ്റ ടിക്കറ്റാണിത്. രണ്ടം സമ്മാനം ആറു പേര്‍ക്കുണ്ട്.
ആറ് പരമ്പരകളിലായി രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പന ഏജന്റുമാരും ലോട്ടറി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓൺലൈൻ, വ്യാജ ടിക്കറ്റുകളിൽ വഞ്ചിതരാകരുതെന്നും നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.




