
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇതിൻരെ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് ആയി ഉയർത്തി. ഇതോടെ അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി,എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
.jpg)




