![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
ചക്ക വെറും പഴം-പച്ചക്കറി മാത്രമല്ല നിരവധി രോഗങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും കഴിവുള്ള ഔഷധവും കൂടിയാണ്.ചക്കയിൽ വൈറ്റമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, റൈബോഫ് ഫ്ളേവിൻ, അയേൺ, നിയാസിൻ, സിങ്ക്, തുടങ്ങിയ ധാരാളം ധാതുക്കളും, ധാരുകളും അടങ്ങിയിട്ടുണ്ട്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹരോഗികൾക്കും വളരെ ഉത്തമമാണ് ചക്ക.ബി.പി കുറയ്ക്കാൻ, വിളർച്ച മാറ്റുന്നതിനും, രക്തപ്രവാഹ ശരിയായ രീതിയിലാക്കാനും സഹായിക്കുന്നു.
ആസ്തമ, തൈറോയ്ഡ് രോഗികൾക്ക് നല്ലൊരു മരുന്നു കൂടിയാണ്.പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കും, ചക്കയുടെ മടലും ചകിണിയും ചേർന്ന ഭാഗം കൊളസ്ട്രോൾ നില കുറയ്ക്കാൻ ഉത്തമമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മൾബറി കുടുംബത്തിൽപ്പെട്ട ചക്കയുടെ എല്ലാം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. കൂഴ, വരിക്ക, എന്നീ വിഭാഗത്തിലുള്ള ചക്കകളാണ് കേരളത്തിൽ കൂടതലുള്ളത്. ഇന്ന് അധികപേരും കമ്പ്യൂട്ടർ, ലാപ്ടോപ്പ് ഉപയോഗിക്കുന്നവരാണ്. അതിനുപുറമെയാണ് ടെലിവിഷൻ, മൊബൈലുകൾ എന്നിവയുടെ ഉപയോഗം.
ഇവയെല്ലാം തന്നെ കണ്ണുകളെ ബാധിക്കുന്നവയാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താൻ ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കാൽസ്യം മാത്രമല്ല, ചക്കയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ഗുണം ചെയ്യും. വൃക്കകളിലൂടെ കാൽസ്യം നഷ്ടപ്പെടുന്നത് തടയാൻ പൊട്ടാസ്യത്തിന് കഴിയും. അതിലൂടെ മൊത്തത്തിലുള്ള അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കും.






