![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
മാടവനയിൽ സ്വകാര്യ ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപെട്ടത്.
ഉടൻ ബ്രേക്ക് ചവിട്ടിയ ബസ് മുൻപിൽ നിർത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ ഉൾപ്പെടെ നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ട്




