![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കറുകച്ചാൽ: സഹകരണ മേഖലയിലെ ഷെഡ്യൂൾഡ് ബാങ്ക് ആയ കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ചാമംപതാൽ ,കറുകച്ചാൽ,പത്തനാട്,പെരുമ്പനച്ചി,പുതുപ്പള്ളി,വാകത്താനം എന്നീ ശാഖകളുടെ നേതൃത്വത്തിൽ നടന്ന കസ്റ്റമർ മീറ്റ് ബാങ്ക് ഡയറക്ടർ കെ.ജെ.ഫിലിപ്പ് കുഴികുളത്തിന്റെ അദ്ധ്യക്ഷതയിൽ കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ വച്ച് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി ഉത്‌ഘാടനം നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ശ്രീജിഷ കിരൺ, വി.പി. റെജി, കെ.എസ് റംലാ ബീഗം, ടി.എസ്. ശ്രീജിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ രാജേന്ദ്രൻ കെ.എം, ജോബി ഫിലിപ്പ്, ജെയിംസ് ഫിലിപ്പ്, കേരള ബാങ്ക് ജനറൽ മാനേജർ ലത പിള്ള , കോട്ടയം ഡെപ്യൂട്ടി ജനറൽ മാനേജർ , . റ്റി. പി ജോസഫ്.വാഴൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ.വി.രാജൻ ചങ്ങനാശേരി ഏരിയ മാനേജർ ജോസി . ജെ. വലിയപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.





