Today's Astrology update: ഇന്നത്തെ ദിവസഫലം-വിവിധ രാശികളില്‍ ജനിച്ചവരുടെ ദിവസഫലം അറിയാം

0

2024 ജൂൺ 7 ലെ ദിവസഫലം

മേടം
കൃഷി ലാഭകരമാകും. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. ഉദ്യോഗസ്ഥന്മാര്‍ക്ക്‌ സ്ഥലം മാറ്റത്തിന് സാധ്യത.. സഹോദരങ്ങളെ സഹായിക്കും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്‌. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും.നിങ്ങളുടെ ശരീരത്തെക്കുറിച്ചും ജീവിതത്തേക്കുറിച്ചും ബോധവാന്മാരായിരിക്കുക. സ്വയം പരിചരണത്തിന് മുൻഗണന നൽകുക. നിങ്ങൾക്ക് അനുയോജ്യമായ ഒരു സമയ ക്രമീകരണം സ്ഥാപിക്കുക. ഭാഗ്യ നിറം : മജന്ത ഭാഗ്യ സംഖ്യ : 5 ഭാഗ്യ ചിഹ്നം : ലൈഫ് ബോട്ട് / ഒരാളുടെ ചിത്രം

മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍‌തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍‌മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.



ഇടവം
സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും. വസ്ത്രവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും. പുതിയ ജോലികിട്ടും. രോഗങ്ങള്‍ ശമിക്കും. ബന്ധുക്കളുടെ സഹകരണമുണ്ടാകും.ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. സ്വയം പരിചരണത്തിന് പ്രാധാന്യം നല്‍കുക. ഭാഗ്യ നിറം : പർപ്പിൾ ഭാഗ്യ സംഖ്യ : 4 ഭാഗ്യ ചിഹ്നം : കാർണേഷൻ

ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍‌മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.


മിഥുനം

ശുഭ വാര്‍ത്തകള്‍ ശ്രവിക്കാനുള്ള സാദ്ധ്യത. കലാരംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. പഠന വിഷയത്തില്‍ കൂടുതല്‍ താത്‌പര്യം പ്രകടിപ്പിക്കും.
 മികച്ച തയ്യാറെടുപ്പും നിയന്ത്രിത ചെലവുകളും കൊണ്ട് നിങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വവും വിജയവും കൈവരിക്കാനാകും. നിങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രഥമസ്ഥാനം നൽകുക. സ്വയം പരിചരണം പരിശീലിക്കുകയും നിങ്ങളുടെ ശരീരത്തിൻ്റെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുക. ഭാഗ്യ നിറം : നിയോൺ പിങ്ക് ഭാഗ്യ സംഖ്യ : 6 ഭാഗ്യ ചിഹ്നം : ബ്രൗൺ ബാഗ്

മിഥുന രാ‍ശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍‌മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും



കര്‍ക്കടകം

മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാദ്ധ്യത ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാദ്ധ്യത. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ നല്‍കുക. സഹകരണ മനോഭാവത്തോടെ പെരുമാറുക.
ഒരു പുതിയ തൊഴിൽ അവസരമോ വരുമാന മാര്‍ഗ്ഗങ്ങളോ ലഭിച്ചേക്കാം. വിശ്രമിക്കാനും പുറത്തുപോകാനും കുറച്ച് സമയം ചെലവഴിക്കുക. നിങ്ങൾക്ക് സന്തോഷം നൽകുന്ന ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഭാഗ്യ നിറം : പൗഡർ ബ്ലൂ ഭാഗ്യ സംഖ്യ : 3 ഭാഗ്യ ചിഹ്നം : സെറാമിക് പാത്രം

കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.



ചിങ്ങം

അമിതമായി ആരേയും വിശ്വസിക്കരുത്‌. അനാവശ്യ ചെലവും അലച്ചിലും ഉണ്ടാകും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. ആരോഗ്യം മധ്യമം. മാതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധിക്കുക.
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. സ്വയം പരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പതിവ് പരിശോധനകൾ നടത്തുകയും ചെയ്യുക. ശാരീരികവും മാനസികവും വൈകാരികവുമായ നിങ്ങളുടെ ആവശ്യങ്ങളും ശ്രദ്ധിക്കുക. ഭാഗ്യ നിറം : ചാർക്കോൾ ഗ്രേ ഭാഗ്യ സംഖ്യ : 2 ഭാഗ്യ ചിഹ്നം : എഞ്ചിൻ

ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാ‍ശിയിലുള്ളവര്‍.



കന്നി

മാതാവിന്‍റെ ആരോഗ്യനിലയില്‍ ശ്രദ്ധിക്കുക. ആത്മീയപരമായി കൂടുതല്‍ ചിന്തിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. സ്വത്ത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക്‌ സാദ്ധ്യത. സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക.
പ്രധാന തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ വരുമാനം ഉയർന്നേക്കാം. എന്നിരുന്നാലും ചെലവുകളിൽ ജാഗ്രത പാലിക്കുക. പുതിയ ഉദ്യമങ്ങളിൽ ഏർപ്പെടാൻ നിങ്ങൾക്ക് പ്രചോദനവും ഊർജവും ലഭിക്കും. പതിവ് മെഡിക്കൽ പരിശോധനകൾ നടത്തുക. ഭാഗ്യ നിറം : മഞ്ഞ ഭാഗ്യ സംഖ്യ : 7 ഭാഗ്യ ചിഹ്നം : വെള്ള റോസപ്പൂവ്

കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍‌മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും‍. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.



തുലാം

കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയുന്നത്‌ ഉത്തമം. അനര്‍ഹമായ പണം ലഭിക്കാന്‍ സാദ്ധ്യത. ദൈവിക കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തും. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും.
ശാരീരിക പ്രവർത്തനങ്ങൾ, വിശ്രമം, ആത്മപരിശോധന എന്നിവയ്ക്കായി സമയം കണ്ടെത്തുക. എല്ലാ കാര്യങ്ങളിലും ജാഗ്രത പുലർത്തുക. യാത്ര ചെയ്യാനുള്ള അവസരങ്ങൾ ലഭിച്ചേക്കാം. ഭാഗ്യ നിറം : ബീജ് ഭാഗ്യ സംഖ്യ : 10 ഭാഗ്യ ചിഹ്നം : മൈൽസ്റ്റോൺ

തുലാം രാ‍ശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.


വൃശ്ചികം

ദൈവിക കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തും വിദേശ സഹായം പ്രതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട്‌ ജേ-ാ‍ലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൗഹൃദത്തോടെ പെരുമാറുക. സുഹൃത്തുക്കള്‍ വഴിവിട്ട്‌ സഹായിക്കും.
നിങ്ങളുടെ ശ്രമങ്ങളിൽ സ്ഥിരോത്സാഹം കാണിക്കുക. സാമ്പത്തിക അച്ചടക്കം പാലിക്കുക. പുത്തൻ യാത്രാനുഭവങ്ങൾക്കും സാഹസിക യാത്രകൾക്കും അവസരം ലഭിക്കും. ഭാഗ്യ നിറം : കുങ്കുമം ഭാഗ്യ സംഖ്യ : 1 ഭാഗ്യ ചിഹ്നം : കുരുവി

വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാ‍ര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.


ധനു

ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം ഉണ്ടാകുന്നതാണ്‌. മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. അനാവശ്യമായ അലച്ചിലിന്‌ സാധ്യത. പൂര്‍വിക സ്വത്ത്‌ ലഭിക്കാന്‍ സാധ്യത.
ശാരീരികവും വൈകാരികവുമായ സ്ഥിരത ആവശ്യമാണ്. സ്വയം പരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. യാത്രകൾ നിങ്ങളിൽ പുതിയ ഊർജം നിറയ്ക്കും. അത് പുതിയ അനുഭവങ്ങളിലേക്കും വ്യക്തിഗത വളർച്ചയിലേക്കും നയിക്കും. ഭാഗ്യ നിറം : പിങ്ക് ഭാഗ്യ സംഖ്യ : 11 ഭാഗ്യം ചിഹ്നം : അക്വേറിയം

ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.


മകരം

അകന്ന ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. കായിക മത്സരങ്ങളില്‍ വിജയിക്കും. സമുദ്ര വാഹനങ്ങളില്‍ ജോലി ലഭിക്കാന്‍ സാധ്യത. മുങ്കൂട്ടി നിശ്ചയിച്ചിരുന്ന വിദേശയാത്രയുടെ തടസങ്ങള്‍ മാറും. അവിചാരിതമായ സാമ്പത്തിക നേട്ടങ്ങളുണ്ടാകും.
അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം മെച്ചപ്പെടുത്താം. ജീവിതം മാറ്റിമറിക്കുന്ന യാത്രകൾ നടത്താൻ കഴിയും. നിങ്ങളുടെ സുരക്ഷയും ക്ഷേമവും സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക. ഭാഗ്യ നിറം : നീല ഭാഗ്യ സംഖ്യ : 6 ഭാഗ്യ ചിഹ്നം : ചെമ്പ് പാത്രം

മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും. 



കുംഭം

പല വിഷയങ്ങളിലും സുപ്രധാന തീരുമാനങ്ങളെടുക്കും. വളരെക്കാലമായി പ്രതീക്ഷിച്ച തരത്തില്‍ ഉദ്യോഗത്തിലുയര്‍ച്ചയും സ്ഥലമാറ്റവുമുണ്ടാകും. ഉദ്ദേശിച്ച രീതിയിലുള്ള പുതിയ ജോലിക്കാരെ ലഭിക്കും. 
പുതിയ സാധ്യതകളും പുരോഗതിയും നേടാൻ കഴിയും. ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാൽ ആരോഗ്യത്തോടെ തുടരാൻ നിങ്ങളുടെ ജീവിതത്തിൻ്റെ മറ്റ് ഘടകങ്ങളെ നിയന്ത്രിക്കേണ്ടി വന്നേക്കാം. ചില കാര്യങ്ങളിൽ അപ്രതീക്ഷിത കാലതാമസം ഉണ്ടാകാം. ഭാഗ്യ നിറം : വെള്ളി ഭാഗ്യ സംഖ്യ : 44 ഭാഗ്യ ചിഹ്നം : ലാമ്പ് ഷെയ്ഡ്

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍‌കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.


മീനം

തരക്കേടില്ലാത്ത ദിവസമാണിന്ന്‌. പുതിയ ജോലി സംബന്ധമായ അറിയിപ്പ്‌ കിട്ടും. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. മുടങ്ങിക്കിടന്ന വീടുപണി പുരോഗമിക്കും. സഹോദരിയുടെ വിവാഹം നടത്തും. ലഹരിവസ്തുക്കള്‍മൂലം കഷ്ടനഷ്ടങ്ങളുണ്ടാകും.
 പുതിയ അനുഭവങ്ങൾ ഉണ്ടായേക്കാം.അവയുമായി പൊരുത്തപ്പെട്ട് പോകാന്‍ ശ്രമിക്കുക. ഓരോ നിമിഷവും ആസ്വദിക്കാനും പ്രയോജനപ്പെടുത്താനും ശ്രമിക്കുക. ഭാഗ്യ നിറം : സ്വർണ്ണം ഭാഗ്യ സംഖ്യ : 30 ഭാഗ്യ ചിഹ്നം : ആഭരണപ്പെട്ടി

മീന രാശിയിലുള്ളവര്‍ പൊതുവേ പൊക്കമുള്ളവരായിരിക്കും. അസ്വസ്തമായ പ്രകൃതമുള്ളവരും എടുത്ത തീരുമാനങ്ങള്‍ ഉടനെയോ പിന്നീടോ മാറ്റുന്നവരും ആയിരിക്കും. പൊതുവേ ആരോഗ്യവാന്‍‌മാരായ ഇവര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഏറെ സമയം എടുത്തേക്കാം. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഇവര്‍ക്ക് ഉണ്ടാവുക.



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !