![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
വാഴൂർ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് വാഴൂർ ശ്രീ വിദ്യാധിരാജ എൻഎസ്എസ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് ദത്ത് സ്കൂളായ വാഴൂർ എസ്.വി.ആർ.വി എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്കൂൾ, യു പി വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തി.യു പി വിഭാഗത്തിൽ അമേയാ അജിത്ത്,സൗപ൪ണികാ വി എം, ഹൈസ്കൂൾ വിഭാഗത്തിൽ അൻസാ അനീഷ്, നന്ദു പ്രശാന്ത് എന്നിവ൪ വിജയികളായി.
വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ബി.ഗോപകുമാർ സമ്മാനങ്ങൾ നൽകി. സ്കൂൾ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ ഗോപകുമാര്‍, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ ഡോ. അശ്വതി ആർ, ഡോ. സുപ്രിയ ആര്‍ എന്നിവ൪ സന്നിഹിതരായിരുന്നു.





