![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളാണ് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനം വഴി സംസ്ഥാനത്തെ വിവിധ നദീതീരങ്ങളില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം.
ഓറഞ്ച് അലര്‍ട്ട്: നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനില്‍ (മണിമല നദി) കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ വെള്ളൈക്കടവ് സ്റ്റേഷന്‍ (കരമന നദി), പത്തനംതിട്ട ജില്ലയിലെ മടമണ്‍ സ്റ്റേഷന്‍ (പമ്പ നദി), തുംപമണ്‍ സ്റ്റേഷന്‍ (അച്ചന്‍കോവില്‍ നദി), കോട്ടയം ജില്ലയിലെ പുല്ലക്കയാര്‍ സ്റ്റേഷന്‍ (മണിമല നദി) , ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷന്‍ (തൊടുപുഴ നദി), തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി സ്റ്റേഷന്‍ (ഗായത്രി നദി) എന്നിവിടങ്ങളില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.





