![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരളം തീരത്തിനു അരികെ ഇന്നലെ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് മഴ കനക്കും. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റും നിലനില്‍ക്കുന്നു. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി/മിന്നല്‍/കാറ്റ് എന്നിവയോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇടുക്കിയില്‍ അതിശക്തമായ മഴയാണ് ഇന്നലെ രാത്രി പെയ്തത്. കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് മലങ്കര ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായി. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.
.jpg)




