![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കേരളത്തിലെ പതിനൊന്ന്, പന്ത്രണ്ട്, ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാഠപുസ്തക പരിഷ്‌കരണ നടപടികൾ ഈ മാസം തന്നെ ആരംഭിക്കും. നിലവിൽ എൻ.സി.ഇ.ആർ.ടി. തയ്യാറാക്കിയതും കേരള എസ്.സി.ഇ.ആർ.ടി.
Kerala Lottery Result Today 3.7.2024(ഇവിടെ ക്ലിക്ക് ചെയ്യുക) Kerala Lottery Today Result 3.7.2024 (Out), Fifty Fifty Lottery No- FF-101 Winners(ഇവിടെ ക്ലിക്ക് ചെയ്യുക)
തയ്യാറാക്കിയതുമായ പാഠപുസ്തകങ്ങളാണ് ഹയർ സെക്കണ്ടറിയിൽ ഉപയോഗിക്കുന്നത്. ഇതിൽ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ രണ്ടായിരത്തി ആറിലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം തയ്യാറാക്കിയതാണ്. രണ്ടായിരത്തി പതിമൂന്നിൽ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ പാഠപുസ്തകങ്ങളും നിലവിൽ ഉപയോഗിക്കുന്നു.
ആദ്യഘട്ടം എസ്.സി.ഇ.ആർ.ടി. കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണമാണ് നടക്കുക (ഭാഷാ വിഷയങ്ങൾ, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയവ).ഹയർ സെക്കണ്ടറി പാഠ്യപദ്ധതി പരിഷ്‌കാരങ്ങളുടെ തുടക്കം കുറിച്ച് ഈ മാസം തന്നെ വിപുലമായ അക്കാദമിക ശിൽപശാല എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.