2024 ജൂലൈ 18
ലെ ദിവസഫലം
![]() |
മേടം |
പണം സംബന്ധിച്ച് ഏതു കാര്യവും ജാഗ്രതയോടെ ചെയ്യുക. അനാവശ്യമായ വഴക്കുകളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെടാതിരിക്കുക. സന്ധ്യയോടെ സ്ഥിതി മെച്ചപെടും. ഉദ്ദേശിച്ച പല കാര്യങ്ങളിലും മുടക്കം ഉണ്ടാകാന്‍ സാധ്യത. വിദഗ്‌ധോപദേശം സ്വീകരിച്ച ശേഷം പണം നിക്ഷേപിക്കുക. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് മികച്ച ലാഭം നല്‍കിയേക്കാം. ദോഷ പരിഹാരം: മേടം രാശിക്കാര്‍ ഈ ദിവസം പശുവിന് പച്ചപ്പുല്ല് നല്‍കുക
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
ഇടവം |
ശാസ്ത്രജ്ഞന്മാര്‍ക്ക് അംഗീകാരം ലഭിക്കും. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. അച്ഛെന്‍റ ആരോഗ്യം മോശമാകാനിടയുണ്ട്. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത് ശോഭിക്കും.ഇന്ന് നിങ്ങള്‍ ഏതെങ്കിലും പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പുവയ്ക്കുന്നതിനു മുന്‍പ് ശ്രദ്ധാപൂര്‍വ്വം വായിച്ചു നോക്കേണ്ടത് വളരെ പ്രധാനമാണ്. ദോഷ പരിഹാരം - ഇടവം രാശിക്കാര്‍ ഈ ദിവസം സൂര്യന് ജലം സമര്‍പ്പിക്കുക
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
മിഥുനം |
വിദേശയാത്ര ശരിയാകും. ഭാര്യയുടെ സ്വത്തുക്കള്‍ ലഭിക്കും മക്കള്‍ പഠനകാര്യങ്ങള്‍ക്കായി അന്യനാട്ടിലേക്ക് പോകും. പരീക്ഷകളില്‍ വിജയിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. കൃഷി ലാഭകരമാകും. എന്നാല്‍ ഈ ദിവസം നിങ്ങള്‍ ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക. ദോഷ പരിഹാരം: മിഥുന രാശിക്കാര്‍ ഈ ദിവസം കൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
കര്‍ക്കടകം |
വൈദ്യശാസ്‌ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. വിവാഹതടസ്സം മാറും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും. കായികമത്സരത്തില്‍ പരാജയത്തിന് യോഗം.ഇപ്പോള്‍ പരമാവധി പണം സമ്പാദിച്ചു വയ്ക്കാന്‍ ശ്രമിക്കുക. ദോഷ പരിഹാരം - ഇന്ന് നിങ്ങള്‍ മഞ്ഞ നിറത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ദാനം ചെയ്യുക
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
ചിങ്ങം |
കലാരംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളില്‍ വിജയസാധ്യത. വാതരോഗികള്‍ക്ക് രോഗശാന്തി. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും.ഇത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കാം. കൂടാതെ നിങ്ങള്‍ക്ക് വരുന്ന അവസരങ്ങള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ദോഷ പരിഹാരം - ചിങ്ങം രാശിക്കാര്‍ ഈ ദിവസം ശിവന് ജലം സമര്‍പ്പിക്കുക
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
കന്നി |
മനോദുഃഖം ശമിക്കും. കേസുകളില്‍ അനുകൂല വിധി. ഉദ്യോഗരംഗത്തെ പ്രതിസന്‌ധികള്‍ ത്തുതീര്‍പ്പിലാകും. മാതാപിതാക്കള്‍ക്ക് ദുഃഖത്തിന് സാധ്യത. വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്‌ളേശം. ഓണ്‍ലൈന്‍ തട്ടിപ്പിനും നിങ്ങള്‍ ഇരയായേക്കാം. ദോഷ പരിഹാരം - കന്നി രാശിക്കാര്‍ ഈ ദിവസം ഭൈരവ ക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
തുലാം |
കാര്‍ഷികരംഗത്ത് ധനാഭിവൃദ്ധിക്ക് യോഗം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും. കലാരംഗത്ത് കൂടുതല്‍ അംഗീകാരത്തിന് യോഗം. പ്രേമ ബന്‌ധങ്ങള്‍ കൂടുതല്‍ ശക്തമാകും. സന്താനങ്ങളില്‍നിന്ന് സ്‌നേഹ പൂര്‍ണമായ പെരുമാറ്റം ഉണ്ടാകും.നിങ്ങളുടെ പഴയ സുഹൃത്തുക്കളെ ഇന്ന് കണ്ടുമുട്ടിയേക്കാം. ദാമ്പത്യ ജീവിതം ഇന്ന് ദൃഢമാകും. ദോഷ പരിഹാരം - തുലാം രാശിക്കാര്‍ ഈ ദിവസം ശിവന് പഞ്ചാമൃത അഭിഷേകം നടത്തുക
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
വൃശ്ചികം |
ഉദ്യോഗസംബന്‌ധമായി വിവാദം ഉണ്ടാകും. രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ കാലം. വിദ്യാസംബന്‌ധമായ തടസ്സംമാറും. ഗരഹ നിര്‍മ്മാണത്തിലെ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും.എന്നാല്‍ നിങ്ങള്‍ ഇന്ന് മറ്റുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ദോഷ പരിഹാരം - ഈ ദിവസം ഹനുമാന്‍ മന്ത്രം ചൊല്ലുക
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
ധനു |
രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ കാലം. ആരോപണങ്ങളെ അതിജീവിക്കും. കൂടുതല്‍ അധികാരം കിട്ടും. വൈദ്യശാസ്‌ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം.ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി മികച്ച രീതിയില്‍ ഇടപഴകാനും ശ്രമിക്കുക. ദോഷ പരിഹാരം - ധനു രാശിക്കാര്‍ ഈ ദിവസം ഓം നമഃ ശിവായ 108 തവണ ജപിക്കുക
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
മകരം |
പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. പരീക്ഷകളില്‍ വിജയം. രോഗശാന്തി. ഭൂമി സംബന്‌ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും.എങ്കിലും കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ഉണ്ടാകും. ദോഷ പരിഹാരം - മകരം രാശിക്കാര്‍ ഇന്ന് രാമ ക്ഷേത്രത്തില്‍ ഇരുന്ന് രാമരക്ഷസ്‌തോത്രം ചൊല്ലുക
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
കുംഭം |
കായിക മത്സരങ്ങളില്‍ പരാജയം. ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ആത്‌മീയമേഖലയില്‍ കൂടുതല്‍ അംഗീകാരം. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്‌ധം സ്ഥാപിക്കാന്‍ കഴിയും. കടബാധ്യത കുറയും. ഈ ദിവസം കുംഭം രാശിക്കാര്‍ ഹനുമാന്‍ സ്വാമിക്ക് നെയ് വിളക്ക് കത്തിച്ച് ഹനുമാന്‍ മന്ത്രം ജപിക്കുക
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
മീനം |
വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്‌ധി. സഹോദരങ്ങളില്‍നിന്ന് സഹായം ലഭിക്കും. ഭൂമിസംബന്‌ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടം. രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ കാലം. നിങ്ങളുടെ കുടുംബത്തില്‍ എന്തെങ്കിലും മംഗള കര്‍മ്മങ്ങളോ ആഘോഷങ്ങളോ ഇപ്പോള്‍ നടക്കുന്നുണ്ടാകാം. ദോഷ പരിഹാരം: മീന രാശിക്കാര്‍ ഇന്ന് മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങിയ ശേഷം വീട്ടില്‍ നിന്ന് മാറി നില്‍ക്കുക